വിതുര: വിതുര ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ 'പ്രീ മണ്‍സൂണ്‍ മെയിന്റനന്‍സ്' നടക്കുന്നതിനാല്‍ വ്യാഴാഴ്ച വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. തോട്ടുമുക്ക്, ചേന്നന്‍പാറ, വിതുര ടൗണ്‍, പൊന്മുടി, ബോണക്കാട്, പേപ്പാറ, കൊപ്പം എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി മുടങ്ങുക.
പാലോട്: പാലോട് ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ആനകുളം, പാലുവള്ളി, ആലംപാറ, കുടവനാട്, പേരയം, ചെല്ലഞ്ചി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.


