
പാങ്ങോട് : മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാങ്ങോട് പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥികളുടെ പിരിഞ്ഞുപോകല്‍ ചടങ്ങിനിടെ 9-ാം ക്ളാസ് വിദ്യാര്‍ത്ഥി പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്തിരുന്നു. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ മൊബൈല്‍ഫോണ്‍ പരിശോധിμപ്പോള്‍ ഈ
വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്ന് അശ്ളീല ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രക്ഷിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയ വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിμു. പിന്നീട് ഇയാളെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

