പാലോട്: പച്ച നെടുംപറമ്പ് ധര്‍മശാസ്താക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവം 27ന് തുടങ്ങി ഏപ്രില്‍ 5ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 5.40ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 12ന് അന്നദാനം, 7.30ന് വിളക്കും വിശേഷാല്‍ പൂജയും, രാത്രി 8ന് അത്താഴപൂജ, ശ്രീഭൂതബലി. 27ന് രാവിലെ 8.03നും 8.45നും മധ്യേ തൃക്കൊടിയേറ്റ്, രാത്രി 8.30ന് ഗാനമേള. 28ന് രാത്രി 8.30ന് നൃത്തനാടകം - ശ്രീമുരുകന്. 29ന് രാത്രി 8.30ന് നാടകം - നിഴല്‍ക്കുത്ത്. 30ന് രാത്രി 8.30ന് നൃത്തനാടകം - ഭീഷ്മര്‍. 31ന് രാത്രി 8.30ന് നാടകം - മതിലേരിക്കന്നി. ഏപ്രില്‍ 1ന് 8.30ന് നാടകം - സ്നേഹിച്ചുതീരാത്തവര്‍. 2ന് 6.30ന് സംഗീതസദസ്സ്, രാത്രി 9ന് നാട്ടരങ്ങ്. 3ന് വൈകീട്ട് 6.45ന് കര്‍പ്പൂര ദീപക്കാഴ്ച, രാത്രി 7ന് നൃത്തനാടകം - അഗ്നിഗാന്ധാരം, 9.30ന് നൃത്തസന്ധ്യ. 4ന് രാത്രി 7.30ന് ഓട്ടന്തുള്ളല്. 5ന് ഉച്ചയ്ക്ക് 2.30ന് ആനപ്പുറത്തെഴുന്നള്ളിപ്പും സാംസ്കാരികഘോഷയാത്രയും പറയെടുപ്പും. ഘോഷയാത്ര പച്ച, തേവരുകോണം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിച്ച് നന്ദിയോട്, പാലോട് വഴി ക്ഷേത്രസന്നിധിയില്‍ സമാപിക്കുന്നു. രാത്രി 8ന് പിന്നണിഗായിക രഞ്ജിനി ജോസിന്റെ ഗാനമേള, രാത്രി 12ന് മത്സര പൂത്തിരിമേള.


