പാലോട്: പാലോട് റെയ്ഞ്ച് ഓഫീസില്‍ നിന്നും ആനക്കൊമ്പ് മോഷണം പോയ സംഭവത്തില്‍ ജീവനക്കാരുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വഴിത്തിരിവില്‍. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിനും തൊണ്ടി മുതല്‍ കണ്ടെടുക്കുന്നതിനുമായി കൊല്ലം, പുനലൂര്‍ പ്രദേശങ്ങളില്‍ പോലീസ് തിങ്കളാഴ്ച തിരച്ചില്‍ നടത്തി. ഈ പ്രദേശത്തുള്ള സ്ഥിരം ആനക്കൊമ്പ് വ്യാപാരികളുടെ ഫോണിലേയ്ക്ക് പാലോട്ട് നിന്നും പോയിട്ടുള്ള നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പരോഗമിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനക്കൊമ്പ് മോഷണം പോയ വിവരം വനപാലകര്‍ അറിഞ്ഞത്. എന്നാണ് മോഷണം പോയതെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കും വ്യക്തമായ വിവരമില്ല. പോലീസ് ചോദ്യം ചെയ്യലില്‍ ജീവനക്കാര്‍ പലരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പാലോട് പോലീസ് ചോദ്യം ചെയ്തിരുന്നു.
മൂന്നു ലക്ഷം രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയ സ്റ്റോര്‍ മുറിയില്‍ മറ്റ് മൂന്ന് കൊമ്പുകള്‍ കൂടി ഉണ്ടായിരുന്നു. സ്റ്റോറിന്റെ താക്കോല്‍ ഓഫീസില്‍ മറ്റ് താക്കോലുകളോടൊപ്പം വളരെ അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നത്. മാത്രമല്ല സ്റ്റോറിന്റെ ജനാലകളില്‍ താഴ് ഉണ്ടായിരുന്നില്ല. ജീവനക്കാരുടെ സഹായമില്ലാതെ ആനക്കൊമ്പ് ഇവിടെ നിന്നും കടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ് ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
ഈ അന്വേഷണ വഴിയാണ് കൊല്ലത്തെ ചില ആനക്കൊമ്പ് കച്ചവടക്കാരിലേയ്ക്ക് നീണ്ടത്. ഇവിടെ നിന്നും ചിലരെ തിങ്കളാഴ്ച പാലോട് സി. ഐ. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. അന്വേഷണം ശരിയായ വഴികളിലൂടെയാണെന്നും ഉടന്‍തന്നെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നും പാലോട് പോലീസ് പറയുന്നു.