തെന്നൂര്‍: തെന്നൂര്‍, നരിക്കല്ല് ആയിരവില്ലി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം 26, 27, 28 തീയതികളില്‍ നടക്കും. ക്ഷേത്രച്ചടങ്ങുകള്ക്കുപുറമെ 26ന് രാവിലെ 5.30ന് ഗണപതിഹോമം, രാത്രി 8ന് കലാസന്ധ്യ, 10ന് സിനിമാറ്റിക് ഡാന്‍സ്. 27ന് 5.30ന് ഗണപതിഹോമം, 7ന് ആധ്യാത്മിക പ്രഭാഷണം, രാത്രി 9.30ന് നാടകം. 28ന് 6ന് നാഗരൂട്ട്, 7.30ന് കലശാഭിഷേകം, 8ന് ഭക്തിഗാനമേള, 8.30ന് സമൂഹപൊങ്കാല, 9ന് മഹാഗണപതിയൂട്ട്, വൈകീട്ട് 3ന് കുലവാഴ അലങ്കാരം, രാത്രി 10ന് ഗാനമേള.


