WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, March 21, 2012

തോട്ടില്‍ വിഷംകലക്കി; മീനുകള്‍ ചത്തുപൊങ്ങി


വിതുര: തോട്ടില്‍ അജ്ഞാതര്‍ വിഷം കലക്കിയതിനെത്തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. വിതുര ഗ്രാമപ്പഞ്ചായത്തിലെ ചേന്നന്‍പാറ വാര്‍ഡിലുള്‍പ്പെടുന്ന കൊച്ചുകരിക്കകം-മൈലക്കോണം തോട്ടിലാണ് വിഷം കലര്‍ന്നത്. നിരവധി കുടിവെള്ളപദ്ധതികള്‍ക്ക് വെള്ളമെടുക്കുന്ന വാമനപുരം ആറ്റില്‍ എത്തിച്ചേരുന്ന തോടാണിത്. മൈലക്കോണം ഭാഗത്തുള്ളവര്‍ കുളിക്കാനും മറ്റും ഈ തോടിനെയാണ് ആശ്രയിക്കുന്നത്. ചത്തുപൊങ്ങിയ മീനുകള്‍ അഴുകാന്‍ തുടങ്ങിയത് ദുര്‍ഗന്ധത്തിനും കാരണമായിട്ടുണ്ട്. വാര്‍ഡംഗം മാന്‍കുന്നില്‍ പ്രകാശ് വിതുര ഗ്രാമപ്പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.