വിതുര: ചെറുകിട തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കണമെന്ന് ജനതാ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ അരുവിക്കര നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ജി. ഡെന്നി അധ്യക്ഷനായിരുന്നു. സോഷ്യലിസ്റ്റ് ജനത നേതാവ് എ.എ. സമദ് ഉദ്ഘാടനം ചെയ്തു. തോട്ടുമുക്ക് സലാഹുദ്ദീന്‍, ജോണ്‍ പോറ്റിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി. വസന്തന്‍ (പ്രസിഡന്റ്), ചായം ശശി (സെക്രട്ടറി).

