പാലോട്. തോറ്റംപാട്ടും ദേവീസ്തുതികളും അലയടിച്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നന്ദിയോട് ആലമ്പാറ ദേവീക്ഷേത്രത്തില്‍ പത്തു നാള് നീളുന്ന ഉല്വത്തിനു കൊടിയേറി. രാവിലെ തന്ത്രിപാണാവള്ളി അശോകന് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. വൈകുന്നേരം ദേവിയെ തോറ്റംപാടി കുടിയിരുത്തുന്ന ചടങ്ങു നടന്നു. അന്നദാനത്തിലും മറ്റു വിശേഷാല്‍ ചടങ്ങുകളിലും അനവധി ഭക്തര്‍ പങ്കെടുത്തു. രണ്ടാം ദിവസമായ ഇന്നു വിശേഷാല്‍ പൂജകള്‍ക്കു പുറമെ രാവിലെ ഒന്‍പതിനും രാത്രി 7.30നും തോറ്റംപാട്ട്, 12.30ന് അന്നദാനം, രാത്രി ഒന്പതിനു വിളക്കെഴുന്നള്ളത്ത്.


