വിതുര: വീടാക്രമിച്ച് കുടുംബാംഗങ്ങളെ മര്‍ദിച്ചെന്ന് വിതുര ഉരുളുകുന്ന് ആര്‍.ആര്‍. നിവാസില്‍ രാമചന്ദ്രന്‍ വിതുര പോലീസില്‍ പരാതി നല്‍കി. മര്‍ദനത്തില്‍ പരിക്കേറ്റ രാമചന്ദ്രന്റെ ഭാര്യ രാധിക നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. മകന്‍ രഞ്ജിത്തിനും പരിക്കുള്ളതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കതക്, കസേര, ടി.വി, ഡിഷ് ആന്റിന റിസീവര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ അക്രമികള്‍ തകര്‍ത്തതായും പരാതിയുണ്ട്. വിതുര-ആര്യനാട് സ്വദേശികളായ നാലുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.


