വിതുര. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും നാരകത്തിന്കാലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കുന്നു. ആദിവാസികളുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ചാണു സര്‍വീസ് തുടങ്ങുന്നത്. ഉദ്ഘാടനം നാളെ രാവിലെ പത്തിനു വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ നിര്‍വഹിക്കും. നാരകത്തിന്കാലയില്നിന്നു വിതുര, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കാണു ബസ് സര്‍വീസ് ആരംഭിക്കുന്നത്.


