പാലോട്. വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങളും മറ്റു നടപടികളും സ്വജന പക്ഷപാതവും അഴിമതിയും നിറഞ്ഞതാണെന്നു ജിഎസ്ടിയു ജില്ലാ കമ്മിറ്റി ആരോപിച്ചു. എസ്എസ്എല്‍സി പരീക്ഷ നടത്തിക്കാന്‍ വിദേശ രാജ്യങ്ങളിലേക്കു ഡ്യൂട്ടി ലഭിച്ചത് ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമാണെന്നും നേരത്തെ നടന്നിട്ടുള്ള ഡപ്യൂട്ടേഷന് നിയമനങ്ങളും മറ്റ് ഉന്നത നിയമനങ്ങളും ഇതേ മാനദണ്ഡത്തിലാണു നടന്നതെന്നും ജിഎസ്ടിയു ആരോപിച്ചു.
അപേക്ഷിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കുന്നതു സര്‍ക്കാര്‍ സ്കൂളുകളെ തകര്‍ക്കുമെന്നും ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ജില്ലാ പ്രസിഡന്റ് ജോസ് വിക്ടറും സെക്രട്ടറി നിസാം ചിതറയും ആവശ്യപ്പെട്ടു.