വിതുര. ചെറ്റച്ചല്‍ മരുതുംമൂട് പഞ്ചമി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും മീനചിത്തിര ഉല്‍സവവും 21 മുതല്‍ 23 വരെ നടക്കും. 21നു രാവിലെ വിശേഷാല്‍പൂജകള്‍,ക്ഷേത്രച്ചടങ്ങുകള്‍.ഉച്ചയ്ക്കു 12.30ന് അന്നദാനം.വൈകിട്ട് 5.30നു ഭഗവതിസേവ,ആറിന് ആധ്യാത്മികപ്രഭാഷണം.6.30ന് അലങ്കാര ദീപാരാധന, രാത്രി7.45നു ഭക്തിഗാനമേള. 22നു വിശേഷാല്‍പൂജകള്‍ക്കും ക്ഷേത്രച്ചടങ്ങുകള്‍ക്കും ശേഷം ഉച്ചയ്ക്കു 12.30ന് അന്നദാനം.
വൈകിട്ട് അഞ്ചിന് അഖിലകേരള വടംവലി മല്‍സരം, 5.30നു ഭഗവതിസേവ, തുടര്‍ന്ന് അലങ്കാരദീപാരാധന. സമാപനദിവസമായ 23നു രാവിലെ എട്ടിനു വിശേഷാല്അഭിഷേകം.8.30നു കലശപൂജ, ഉച്ചയ്ക്കു 12.30ന് അന്നദാനം, വൈകിട്ട് നാലിന് ഉരുള്‍, 4.30ന് വലിയഉരുള്‍. രാത്രി ഏഴിനു നൃത്തസന്ധ്യ, 8.30നു ഘോഷയാത്ര ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രത്തില്‍ നിന്നാരംഭിക്കും. രാത്രി പത്തിനു പൂമൂടല്‍, 10.30നു ഗാനമേള, വെളുപ്പിനു നാലിനു പൂജ, പൂപ്പട.

