വിതുര. നരിക്കല്ല് ആയിരവില്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും രോഹിണി ഉല്‍സവവും 28,27,28 തീയതികളില്‍ നടക്കും.26നു വിശേഷാല്‍പൂജകള്‍ക്കും ക്ഷേത്രച്ചടങ്ങുകള്‍ക്കും പുറമെ ഉച്ചയ്ക്കു 12.30ന് അന്നദാനം,വൈകിട്ട്5.30നു ചാറ്റുപാട്ട്,രാത്രിഎട്ടിനു കലാസന്ധ്യ, പത്തിനു സിനിമാറ്റിക്ഡാന്‍സ്.27നു രാവിലെനാലിനു നിറപറ, ഉച്ചയ്ക്കു 12.30ന് അന്നദാനം,രാത്രി ഏഴിന് ആധ്യാത്മികപ്രഭാഷണം.
9.30നു നാടകം-പൊന്നുകൊണ്ടൊരു പൊന്നോമന.28നു രാവിലെ 6,39നു നവകലശപൂജ,7.30നു കലശാഭിഷേകം,എട്ടിനു ഭക്തിഗാനമേള,8.30നു പൊങ്കാല, ഉച്ചയ്ക്കു 12.30ന് അന്നദാനം, വൈകിട്ട് മൂന്നിനു കുലവാഴ അലങ്കാരം, 4.30ന് ഉരുള്‍. രാത്രി7.30നു താലപ്പൊലി,തേരുവിളക്ക്.11നു സൂപ്പര്ഹിറ്റ്ഗാനമേള.വെളുപ്പിനു നാലിനു ക്ഷേത്രച്ചടങ്ങുകള്‍.

