പണവും മധുരപലഹാരങ്ങളും നല്കി കുട്ടികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. മാര്‍ച്ച് 14ന് ഒരു കുട്ടിയുടെ രക്ഷിതാവ് പാങ്ങോട് പോലീസില്‍ പരാതി നല്കി. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് ക്രൈം ഡിറ്റാച്ച്മെന്റ് സെല്ലിന് കേസ് കൈമാറി. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മറ്റ് രണ്ട് കുട്ടികള്‍ കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അറസ്റ്റിലായ സുന്ദരന്‍ 2007-ല്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയാണ് ഇയാള്‍ ബാലന്മാരെ പീഡനത്തിനിരയാക്കിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

