വിതുര: കല്ലാര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികോത്സവം ഏപ്രില്‍ ഒന്നിന് തുടങ്ങി മൂന്നിന് സമാപിക്കുമെന്ന് പ്രസിഡന്റ് ബി. മുരളീധരന് നായര്‍, സെക്രട്ടറി ബി. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു. തന്ത്രി തിരുച്ചിറ്റൂര് പെരിയമന ശങ്കരമംഗലം പുരുഷോത്തമന് പോറ്റി മുഖ്യകാര്‍മികത്വം വഹിക്കും. ഒന്നിന് രാവിലെ എട്ടിന് ദേവീഭാഗവത പാരായണം, രാത്രി 9ന് ചാറ്റും വിളക്കും. രണ്ടിന് രാവിലെ 11ന് നാഗരൂട്ട്, വൈകീട്ട് 5.30ന് ഐശ്വര്യപൂജ. പ്രതിഷ്ഠാദിനമായ മൂന്നിന് രാവിലെ ചെണ്ടമേളം, 9ന് സമൂഹപൊങ്കാല, 11ന് പൊങ്കാലനിവേദ്യം, വൈകീട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, ആറിന് ഉരുള്‍.

