വിതുര: സ്വവര്‍ഗപ്രേമം ആധാരമാക്കി ഹാരോള്‍ഡ് പിന്റര്‍ രചിച്ച നാടകം ഒരുകൂട്ടം നാടകവിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരാവിഷ്കരിക്കുന്നു. സ്വവര്‍ഗാനുരാഗം കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് ഈ വിഷയം പ്രമേയമാക്കിയ നാടകം പുനര്‍ജനിക്കുന്നത്. ലോക നാടകദിനമായ മാര്‍ച്ച് 27 ന് വൈകീട്ട് 7.15 ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിലാണ് നാടകം.
രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുണ്ടായ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് നോബല്‍ സമ്മാന ജേതാവായ പിന്റര്‍ സ്വവര്‍ഗപ്രേമം മുഖ്യവിഷയമാക്കി 'ഓള്‍ഡ് ടൈംസ്' എന്ന നാടകം രചിച്ചത്. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെയും വിതുര സുഹൃത്ത് നാടകക്കളരിയിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് നാടകം പുനരവതരിപ്പിക്കുന്നത്.
വിതുര സ്വദേശി വിഷ്ണു ബി. നായരാണ് നാടകത്തിന്റെ രൂപകല്പനയും സംവിധാനവും. വിഷ്ണു, അലക്സ്, കിച്ചു എന്നിവരാണ് അരങ്ങില്‍. അച്ചുജോര്ജ്, ജയകൃഷ്ണന്, അഭിലാഷ് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. സുഹൃത്ത് നാടകക്കളരി സംഘാടകന്‍ ആര്. സുധാകരന് നിര്‍മിച്ച 'ഓള്‍ഡ് ടൈംസി' ന് ഒരു മണിക്കൂറാണ് ദൈര്‍ഘ്യം.


