പാലോട്. പൈങ്കുനി ഉത്രം ദേശീയോല്സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്മശാസതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും അന്നദാനത്തില്‍ പങ്കെടുക്കാനും അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക്. മണിക്കൂറുകള്‍ നീളുന്ന അന്നദാനത്തിന് ഒരു മണിക്കൂറിലേറെ കാത്തുനില്ക്കുന്ന നീണ്ട നിരയാണു ദൃശ്യമാകുന്നത്. ഇന്നലെ 11 ചാക്ക് അരിയുടെ അന്നദാനം നടന്നതായും അയ്യായിരത്തിനു പുറത്തു ഭക്തജനങ്ങള്‍ പങ്കെടുത്തതായും സംഘാടകര്‍ പറഞ്ഞു.
ഉല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസമ്മേളനം ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ ബ്ളോക്ക് സ്ഥിരം സമിതി ചെയര്‍പഴ്സന്‍ ഉഷാ വിജയന്, അംഗം മഞ്ചു മധുസൂദനന്, പഞ്ചായത്ത് അംഗങ്ങളായ കവിത, സുജാത, നിമി, ഡിബിഎല്പിഎസ് ഹെഡ്മിസ്ട്രസ് പി.എല്‍. സുമംഗലാദേവി എന്നിവര്‍ പ്രസംഗിച്ചു.

