പാലോട്. ജനമൈത്രി പൊലീസിന്റെ ഭാഗമായി പാലോട് പൊലീസിനു കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ രൂപീകരിച്ച ജനമൈത്രി സൌഹാര്ദ സമിതികളുടെ പ്രവര്ത്തനംമാതൃകയാവുന്നു. പ്രസ്തുത കോളനികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പൊലീസ് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതും, തീര്‍ത്തും അവശതയനുഭവിക്കുന്നവര്ക്കു ധനസഹായം നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്. അര്‍ഹതയുള്ളവര്‍ക്കു കിട്ടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
പൊലീസിനോടു പരാതികള്‍ തുറന്നു പറയാനുള്ള പൊതുവേദി കൂടിയാണു സമിതികള്‍ എന്നതു പ്രാധാന്യം അര്‍ഹിക്കുന്നു. പാലോട് പൊലീസിനു കീഴില്‍ നന്ദിയോട്, പെരിങ്ങമ്മല, പഞ്ചായത്തുകളിലെ കോളനികളെ അഞ്ചു മേഖലകളായി തിരിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒാരോ മേഖലയുടെയും ചുമതല നല്‍കിയാണു സമിതികള്‍ ചേരുന്നത്. സമിതി അംഗങ്ങളില്‍ നിന്നു രൂപീകരിക്കുന്നവര്‍ ചേര്‍ന്നാണു ധനസഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്.
നന്ദിയോട് പഞ്ചായത്തിലെ മാങ്കുഴി, ഭദ്രന്വച്ചപാറ, കിടാരക്കുഴി എന്നീ പട്ടികവര്‍ഗ കോളനികളില്‍ നിന്നു തിരഞ്ഞെടുത്ത അവശതയനുഭവിക്കുന്ന ആറുപേര്‍ക്കു ഭദ്രന്വച്ചപാറയില് നടന്ന ചടങ്ങില്‍ പാലോട് എസ്ഐ: വി. ബൈജു സഹായം വിതരണം നടത്തി. പൊലീസ് ഉദ്യോഗസ്ഥരായ ബീറ്റ് ഓഫിസര്‍ അയൂബ്, അസിസ്റ്റന്റ് ഓഫിസര്‍ ജിഷി, സിനിലാല്‍, സൌഹാര്ദ സമിതി അംഗങ്ങളായ രഘു കാണി, ബാലകൃഷ്ണന് കാണി എന്നിവര്‍ സംബന്ധിച്ചു.


