വിതുര. ഭാരതീയ ചികില്‍സാ വകുപ്പിന്റെയും മരുതുംമൂട് സ്വദേശാഭിമാനി റബര്‍ സ്വാശ്രയ സംഘത്തിന്റെയും നേതൃത്വത്തില്‍ വിതുര മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയില്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ളാസും നടത്തും. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി. വിപിന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാംപിനു ഡോ. വി.ജെ. സെബി, ഡോ. അനിതകുമാരി, ഡോ. ജി.എസ്. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.


