പാലോട്: ഇന്‍ഡ്യയിലെ ഇത്തവണത്തെ ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള പ്രസിഡന്റിന്റെ പുരസ്‌കാരം നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ കെ.ഒ.രത്‌നാകരന്. ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് ഇത്തവണ എത്തിയത് ഗ്രാമീണ വിദ്യാലയമായ ജവഹര്‍ നവോദയയില്‍ എന്നതും നിമിത്തമായി. കണ്ണൂരിലെ കയരളത്തില്‍ ജനിച്ചു വളര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി ജവഹര്‍ നവോദയ അദ്ധ്യാപകനായി സര്‍വീസ് ആരംഭിച്ച ഈ 46 കാരന്‍ അവാര്‍ഡിന്റെ നിറവിലും വിനയം കൈവിടുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഇദ്ദേഹം നടപ്പിലാക്കിയ പുത്തന്‍ മാറ്റങ്ങളും വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
1989 -ല്‍ മേഘാലയയില്‍ ജോലിയില്‍ പ്രവേശിച്ച രത്‌നാകരന്‍ സിക്കിം, കര്‍ണാടക,ഗുജറാത്ത്, സംസ്ഥാനങ്ങളില്‍ നേരത്തെ ജോലി നോക്കിയിരുന്നു. ആറ് വര്‍ഷം മുന്‍പാണ് ഇവിടെ എത്തിയത്. ഇന്ത്യ- യു.കെ പഠന കൈമാറ്റ പദ്ധതിയുടെ സൗത്ത് ഇന്‍ഡ്യന്‍ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് ഇദ്ദേഹം. ഇന്‍ഡ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ബ്രിട്ടണിലെ നാല് വിദ്യാലയങ്ങളില്‍ ഈ പദ്ധതി പ്രകാരം പഠിക്കുന്നുണ്ട്.
സ്‌കൂളിലെ സമഗ്ര പച്ചക്കറി കൃഷി, കായിക രംഗത്തെ പുതിയ സംരംഭമായ വിഷന്‍ ഇന്‍ഡ്യ, ഐ.ടി രംഗത്തെ നൂതന കണ്ടുപിടിത്തങ്ങള്‍, കലാ സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വിദ്യാലയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായിരുന്ന കെ.ഒ.രത്‌നാകരനായിരുന്നു. വിദ്യാലയത്തിന്റെ സമീപ വാര്‍ഡുകളിലും ജില്ലയിലെ ഇതര സ്‌കൂളുകളിലും നവോദയ നേരിട്ട് നടത്തിയ ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളും അവാര്‍ഡിന് പരിഗണിച്ചിരുന്നു. മികച്ച പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് 'മാതൃഭൂമി'യുടെ സീഡ് പുരസ്‌ക്കാരവും രണ്ട് തവണ നവോദയ വിദ്യാലയത്തിന് ലഭിച്ചിരുന്നു.
2009 ല്‍ മികച്ച നവോദയ പ്രിന്‍സിപ്പലിനുള്ള അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥയായ അരുണയാണ് ഭാര്യ. മക്കള്‍ വിഷ്ണു, ഗോപിക. മികച്ച പ്രിന്‍സിപ്പലിനുള്ള രാഷ്ട്രപതിയുടെ പുരസ്‌ക്കാരം തന്റെ മാത്രമല്ല വിദ്യാലയത്തിലെ മുഴുവന്‍ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും കൂട്ടായ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്നും അവാര്‍ഡ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷം ഉണ്ടെന്നും പ്രിന്‍സിപ്പല്‍ കെ.ഒ.രത്‌നാകരന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. അധ്യാപക ദിനത്തില്‍ ഡല്‍ഹില്‍ വെച്ചാണ് അവാര്‍ഡുദാന ചടങ്ങ്.



