വിതുര. ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ കീഴിലുള്ള ഭൂരിഭാഗം ഫോണുകളും പ്രവര്‍ത്തനരഹിതമായി. രണ്ടു ദിവസമായി അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലേറ്റ് രണ്ടായിരത്തോളം ലാന്ഡ്ഫോണുകളാണു നിശ്ചലമായത്. വിതുര എക്സ്ചേഞ്ചില്‍ പരാതിപ്രളയമാണ്. കേടായ ഫോണുകള്‍ യഥാസമയം നന്നാക്കുന്നില്ലെന്നു വ്യാപകമായി പരാതിയുണ്ട്. ലാന്‍ഡ്ഫോണുകള്‍ മാത്രമുള്ളവര്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ വലയുന്നു.
എക്സ്ചേഞ്ചില്‍ ജീവനക്കാരുടെ കുറവും മെറ്റീരിയല്സിന്െറ അഭാവവുമുണ്ട്. കേടാകുന്ന ലാന്ഡ്ഫോണുകള്ക്കു പകരം ഫോണ്‍ നല്കാനില്ല. ഇവിടെ മാസങ്ങളായി ലാന്ഡ്ഫോണ് ലഭിക്കുന്നില്ല. എക്സ്ചേഞ്ചിന്റെ തകരാര്‍ അടിയന്തരമായി പരിഹരിച്ച് ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.

