വിതുര. കത്തുന്ന മീനച്ചൂടിനു ശമനമേകി ആലിപ്പഴവര്‍ഷത്തോടെ തിമര്‍ത്തുപെയ്ത വേനല്‍മഴ അനുഗ്രഹമായി. രണ്ടു മണിക്കൂറോളം കനത്ത മഴ പെയ്തതോടെ വറ്റിവരണ്ടുകിടന്ന നീര്‍ച്ചാലുകള്‍ക്കു ജീവന്‍വച്ചു. വേനല്‍ച്ചൂടേറ്റ് അപ്രത്യക്ഷമായ നീരുറവകളും മറ്റു ജലസ്രോതസുകളും പൂര്‍വസ്ഥിതിയിലായി. രണ്ടു ദിവസമായി ഉച്ചകഴിഞ്ഞു പൊന്മുടി,ബോണക്കാട് മലയടിവാരത്തു വേനല്‍മഴ പെയ്യുന്നുണ്ട്.കനത്ത മഴയെ തുടര്‍ന്നു ചലനമറ്റുകിടന്ന വാമനപുരം നദിയും ഒഴുകി ത്തുടങ്ങി. വയലേലകളിലും വെള്ളം നിറഞ്ഞു.
ശക്തമായ ആലിപ്പഴവര്‍ഷവുമുണ്ടായി.കുട്ടികളും മറ്റും മഴയത്തിറങ്ങി കുപ്പിയില്‍ ഐസ്കഷണങ്ങള്‍ ശേഖരിച്ചു.കല്ലാര്‍ നദിയില്‍ ടണ്‍കണക്കിനു മണല്‍ വന്നടിഞ്ഞു.റോഡുകളിലും ചാലുകളിലും വന്‍തോതില്‍ മണല്‍ ഒഴുകിവന്നു.മണല്‍ കൊണ്ടു റോഡിലെ ഗട്ടറുകളും മറ്റും നിറഞ്ഞു.റോഡില്‍ വന്നടിഞ്ഞ മണല്‍ രാത്രിയില്‍ തന്നെ കോരിമാറ്റി.മണലിനു തീവിലയായതിനാല്‍ കോരിയവര്ക്കു മികച്ച വിലയും ലഭിക്കും. അതേസമയം മഴയ്ക്കൊപ്പം അനുഭവപ്പെട്ട ശക്തമായ കാറ്റും ഇടിമിന്നലും പരക്കെ നാശനഷ്ടം വിതച്ചു.
മിന്നലേറ്റ് അനവധി ടിവിസെറ്റുകളും ടെലിഫോണും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും നിശ്ചലമായി. റബര്‍മരങ്ങളും മറ്റും ഒടിഞ്ഞും കടപുഴകിയും വീണു. കാര്‍ഷികവിളകള്‍ക്കും നാശനഷ്ടമുണ്ട്. മിന്നലേറ്റു തൊളിക്കോട്,വിതുര പഞ്ചായത്തുകളിലായി രണ്ടു വീടുകള്‍ക്കു കേടുപാടുണ്ടായി. മണിക്കൂറുകളോളം വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.

