പാലോട്. പാലുവള്ളി സഹൃദയ ഗ്രന്ഥശാലയ്ക്കു നെഹ്റു യുവകേന്ദ്ര അനുവദിച്ച മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ഇന്നു നടക്കും. നാലിനു സഹൃദയാ പ്രസിഡന്റ് പാലുവള്ളി ശശിയുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് ആനാട് ജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും നേത്രദാന സമ്മതപത്രം സ്വീകരിക്കലിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാലും, ക്ഷേമപദ്ധതികളുടെ അപേക്ഷാ വിതരണോദ്ഘാടനം ബ്ളോക്ക് അംഗം എം.എസ്. ഷാജിയും നിര്‍വഹിക്കും. വൈകുന്നേരം ആറിനു 'പെന്ഷന് ഏകീകരണവും പെന്‍ഷന്‍പ്രായ വര്‍ധനയും: ശരിയോ തെറ്റോ എന്ന വിഷയത്തില്‍ സംവാദം നടക്കും.
WELCOME
Saturday, March 31, 2012
പാലുവള്ളിയില്‍ മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ഇന്ന്