വിതുര. പഞ്ചായത്തിലെ അംഗന്‍വാടികളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു സിപിഎം വിതുര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. വിനീഷ്കുമാര്‍ ആവശ്യപ്പെട്ടു. 90,111 നമ്പര്‍ അംഗന്‍വാടികളില്‍ ക്രമവിരുദ്ധമായി ടീച്ചര്‍മാരുടെ അനധികൃത നിയമനങ്ങള്‍ നടന്നുവെന്നും ഇതിനെതിരെ സിപിഎം സമരം നടത്തുമെന്നും വിനീഷ്കുമാര്‍ അറിയിച്ചു.


