പാലോട്. വാമനപുരം നദി വേര്‍തിരിക്കുന്ന നന്ദിയോട് പഞ്ചായത്തിലെ പ്രദേശങ്ങളായ പുലിയൂരിനെയും പനങ്ങോടിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പാലം വേണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കണമെന്നു പ്രവാസി കോണ്‍ഗ്രസ് പുലിയൂര് ഗുരുമന്ദിരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പന്തലില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പി. രാജീവന് ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാല്‍ അംഗത്വ വിതരണം നിര്‍വഹിച്ചു. ഡി.എസ്. വിജയന്. എം. സോമന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പന്തലില്‍ രാധാകൃഷ്ണന് (പ്രസി), പി.ജെ. ജയപ്രഭാത്( വൈ പ്രസി), പി. പ്രഭാകരന്( ജന സെക്ര.), ജി. സുഭാഷ്( സെക്ര), നന്ദകുമാരന്(ട്രഷ). ഫല്ഗുനന്( മണ്ഡലം എക്സി. അംഗം).


