വിതുര: കാലന്‍കാവ് കാലന്തമ്പുരാന് ക്ഷേത്രത്തിലെ കൊടുതി ഉത്സവം 5, 6 തീയതികളിലായി നടക്കുമെന്ന് പ്രസിഡന്റ് എ. പ്രഭാകരന് നായര്‍, സെക്രട്ടറി പി. ബാലകൃഷ്ണന് നായര്‍ എന്നിവര്‍ അറിയിച്ചു. അഞ്ചിന് രാവിലെ ആറിന് ചെണ്ടമേളം, 11.30ന് നാഗരുപൂജ, 1ന് അന്നദാനം, രാത്രി 9ന് ചാറ്റുപാട്ട്, ഡാന്‍സ് 2012. ആറിന് രാവിലെ ആറിന് ചെണ്ടമേളം, 10ന് സമൂഹപൊങ്കാല, 11.30ന് തമ്പുരാന്പൂജ, 12ന് പൊങ്കാല നിവേദ്യം, 12.30ന് അന്നദാനം, 5.30ന് തേരുവിളക്ക് ഘോഷയാത്ര, ഏഴിന് ഉരുള്‍, 7.10ന് താലപ്പൊലി, എട്ടിന് കരോക്കെ ഗാനമേള, 10ന് നൃത്തം തുടര്‍ന്ന് പൂത്തിരിമേളം.

