വിതുര: രണ്ടു വര്‍ഷത്തെ ശ്രമഫലമായി ബസ് അനുവദിച്ചപ്പോള്‍ റൂട്ട് മാറ്റി കബളിപ്പിച്ചതായി പരാതി. വിതുരയില്‍നിന്ന് നെടുമങ്ങാട്, വട്ടപ്പാറ, കേശവദാസപുരം വഴി മെഡിക്കല്‍കോളേജ് ബസ് സര്‍വീസിനായി ശ്രമിച്ചവരാണ് ഒടുവില്‍ അവഗണിക്കപ്പെട്ടത്.
കൊപ്പം മൈത്രി റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, മുസാവരിയിലെ റിട്ട. അധ്യാപകന് വി.ടി. കുര്യന് തുടങ്ങിയവരാണ് 2009 മുതല്‍ ഈ സര്‍വീസിനായി ശ്രമം തുടങ്ങിയത്. കെ.എസ്.ആര്.ടി.സി. ചീഫ് ഓഫീസ്, ഗതാഗതമന്ത്രിയുടെ ഓഫീസ്, വിതുര ബസ്സ്റ്റേഷന് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിവേദനവും നല്‍കിയിരുന്നു.
ഒടുവില്‍ കഴിഞ്ഞദിവസം സര്‍വീസ് തുടങ്ങി. പക്ഷേ വിതുരയുടെ വാണിജ്യകേന്ദ്രമായ ചന്തമുക്ക്, ഏറ്റവും തിരക്കേറിയ കവലയായ കലുങ്ക് ജങ്ഷന്, ചേന്നന്‍പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ബസ് പ്രതീക്ഷിച്ചുനിന്നവര് നിരാശരായി. വിതുര ഡിപ്പോയില്‍ നിന്ന് വട്ടപ്പാറ ഭാഗത്തേക്കുള്ള ഏക സര്‍വീസ് പ്രധാന റോഡുവഴിക്ക് പകരം ഉപറോഡായ മേമല വഴിയാക്കി.
സര്‍വീസ് പ്രധാന റോഡുവഴിയാക്കിയില്ലെങ്കില് ഡിപ്പോ ഉപരോധമടക്കമുള്ള സമരപരിപാടികള്‍ നടത്തേണ്ടിവരുമെന്ന് ചന്തമുക്ക്, കലുങ്ക് ജങ്ഷന്, ചേന്നന്‍പാറ മേഖലയിലെ യാത്രക്കാരും വിവിധ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും അറിയിച്ചു.