നന്ദിയോട്: പച്ചക്കാട്ടില്‍ സ്വയംസഹായസംഘം നടത്തിവരുന്ന ദേശീയ മഹോത്സവ സമ്പാദ്യപദ്ധതി വിതരണംചെയ്തു. കോലിയക്കോട് എന്‍.കൃഷ്ണന് നായര്‍ എം.എല്‍.എ. വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാപ്പഞ്ചായത്ത് അംഗം സോഫി തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാലോട് രവി എം.എല്‍.എ, നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്, ബ്ലോക്ക് പഞ്ചായത്തംഗം ബി.പവിത്രകുമാര്‍, ബി.എല്‍.കൃഷ്ണപ്രസാദ്, പി.എസ്.ബാജിലാല്‍, ഡി. രഘുനാഥന് നായര്‍, പുലിയൂര് ജി.പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

