പാലോട്: കാടിനുള്ളില്‍ കയറാത്ത റെയ്ഞ്ച് ഓഫീസര്‍മാരെ കുടുക്കാന്‍ ഉള്‍ക്കാടുകളില്‍ പഞ്ചിങ്മെഷീന്‍. ഫോറസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റര്‍, റെയ്ഞ്ച് ഓഫീസര്‍ എന്നീ തസ്തികകളുടെ പേര് മലയാളത്തിലേക്ക് മാറ്റും. വനത്തിനുള്ളില്‍ പോകുന്ന വനപാലകര്‍ക്ക് ആധുനിക ഉപകരണങ്ങളും ആയുധങ്ങളും ഘടിപ്പിക്കുന്ന ബല്‍റ്റ്, അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ സ്പീഡ്ബോട്ടുകള്, ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍. വനംവകുപ്പില്‍ നിരവധി മാറ്റങ്ങളുടെ നിരയുമായി മന്ത്രി കെ.ബി.ഗണേഷ്കുമാര് രംഗത്ത്. അരിപ്പ വനപാലക പരിശീലനകേന്ദ്രത്തില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപന പ്രസംഗത്തിലാണ് മന്ത്രി മാറ്റങ്ങളുടെ പട്ടിക നിരത്തിയത്.
വനപാലകരുടെ ഡ്യൂട്ടി യൂണിഫോം പാടെ പരിഷ്കരിക്കും. വനസംരക്ഷണസമിതികളുടെ നിയന്ത്രണത്തിലുള്ള ടൂറിസം സെന്ററുകളില്‍ കമ്പ്യൂട്ടര്‍വല്‍കൃത പാസുകള്‍ നല്‍കും. 'കലവറ മണല്‍' വിതരണത്തിന് ഇടനിലക്കാരെ പാടെ ഒഴിവാക്കും. കുറുവാദ്വീപിന്റെ നിയന്ത്രണം വി.എസ്.എസിനെ ഏല്പിക്കും. ഇവിടെനിന്നുള്ള വരുമാനം ഒന്നരക്കോടിയായി ഉയര്‍ത്തും. വരവുചെലവുകള്‍ സമര്‍പ്പിക്കാത്ത വി.എസ്.എസുകളെ പിരിച്ചുവിട്ട് പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
വാളയാറിലെയും അരിപ്പയിലെയും പരിശീലന കേന്ദ്രങ്ങളില്‍ ഏറ്റവും പുതിയ ഉപകരണങ്ങളുള്ള ഫിറ്റ്നസ് സെന്റര്‍ സ്ഥാപിക്കും. കെ.എഫ്.ഡി.സിയുടെ സഹായത്തോടെ അരിപ്പയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷിത ടൂറിസ്റ്റ്കേന്ദ്രം തുറക്കും. പൊന്മുടിയില് അമിറ്റിസെന്റര്, ടോയ്ലറ്റ്, പോലീസ് എയ്ഡ്പോസ്റ്റ് എന്നിവ തുറക്കും. താഴ്വരയില് അപകടരഹിതമായ തരത്തില്‍ ഫാമിലി ട്രക്കിങ് തുടങ്ങും. പദ്ധതി മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ആദിവാസി മേഖലയിലേക്കുള്ള റോഡ്, വൈദ്യുതി എന്നിവയ്ക്ക് വനംവകുപ്പിനെ ഫണ്ട് ഏല്‍പിക്കുന്നപക്ഷം മൂന്നു മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ചു നല്‍കും. ഇതിനായി എല്ലാ എം.എല്‍.എ.മാര്‍ക്കും പ്രത്യേക അപേക്ഷാഫോറത്തോടൊപ്പം കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതികളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്.രാജരാജവര്‍മ, അഡീഷണല്‍ കണ്‍സര്‍വേറ്റര്‍ ജി.ജെ. ടെഗ്ഗി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എസ്.പി.സിങ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോഫീതോമസ്, ബി.പവിത്രകുമാര്‍, വി.പ്രസാദ് എന്നിവരും പങ്കെടുത്തു.