വിതുര. സംസ്ഥാനവ്യാപകമായി നീതിമെഡിക്കല്സ്റ്റോറുകള് ആരംഭിച്ചു കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളും മറ്റും വില കുറച്ചു നല്‍കുമെന്നും വിലക്കയറ്റം തടയാന്‍ എല്ലാ നിയോജകമണ്ഡലത്തിലും സഞ്ചരിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന് അറിയിച്ചു. ചായം സഹകരണബാങ്കിന്റെ സ്ട്രോങ്റൂം ഉദ്ഘാടനം ചെയ്ത് അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സ്പീക്കര്‍ ജി. കാര്ത്തികേയന് ബാങ്കിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു.
മുന്‍ പ്രസിഡന്റുമാരായ മണ്ണറ ബി.കെ.സോമശേഖരന്‍നായര്‍,കെ.കൃഷ്ണന്‍നായര്‍,എം.സെയ്ദ്മുഹമ്മദ്പിള്ള എന്നിവരെ ജോയിന്റ് റജിസ്ട്രാര്‍ വി.രാജേന്ദ്രന് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍,സെക്രട്ടറി ജി.കെ.ശൈലകുമാരി,സംസ്ഥാനയുവജനക്ഷേമബോര്‍ഡ് ചെയര്മാന് പി.എസ്.പ്രശാന്ത്,വിതുരശശി,ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,വെള്ളനാട്ബ്ളോക്ക് പ്രസിഡന്റ് ശോഭനാജോര്‍ജ്,
വിതുരപഞ്ചായത്ത്പ്രസിഡന്റ് എല്‍.വി.വിപിന്‍,എന്‍.സുദര്ശനന്,ഇന്ദുലേഖാദേവി,ശ്രീകുമാരി,മലയടിപുഷ്പാംഗദന്‍,കെ.കൃഷ്ണന്‍നായര്‍,എന്‍.ജയമോഹന്,തോട്ടുമുക്ക്അന്‍സര്‍,എസ്.എസ്.ഗീതാകുമാരി,വി.അനിരുദ്ധന്‍നായര്‍,എസ്.സഞ്ജയന്,എന്‍.ഗോപാലകൃഷ്ണന്,എ.എം.കാസിം,ഉവൈസ്ഖാന്‍,ഇ.എം.നസീര്‍,പി.ഗോപകുമാര്‍,ഭുവനേന്ദ്രന്‍നായര്‍,എ.രാജന്,എ.ഷിഹാബ്ദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.


