പാലോട്. മടത്തറ മേളയ്ക്കു തിരക്കേറുന്നു. ഓര്‍ക്കിഡ് അടക്കമുള്ള ചെടികളുടെയും ഉപഭോക്തൃ വസ്തുക്കളുടെയും കരകൌശല വസ്തുക്കളുടെയും സ്റ്റാളുകളുടെ സാനിധ്യം മേളയിലുണ്ട്. അമ്യൂസ്മെന്റ് പാര്‍ക്ക്, കുട്ടികളുടെ പാര്ക്ക്എന്നിവയും ആസ്വാദനം സമ്മാനിക്കുന്നു. വിവിധ പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും കലാപരിപാടികളുമൊക്കെയായി നല്ല ജന പങ്കാളിത്തത്തോടെയാണു മേള നടക്കുന്നത്. മേളയില്‍ നടന്ന ചലച്ചിത്ര വിചാര സദസ് മുല്ലക്കര രത്നാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മടത്തറ ശശിയുടെ അധ്യക്ഷതയില്‍ വി.കെ. ജോസഫ്, കെ.ജി. മോഹന്‍കുമാര്‍ എന്നിവര്‍ ക്ളാസെടുത്തു. ചലച്ചിത്ര പ്രദര്‍ശനവും നടന്നു. മേളയില്‍ ഇന്നു രാത്രി സൂപ്പര്‍ മെഗാഷോ നടക്കും.


