പാങ്ങോട്. ശരീരഭാഗങ്ങള്‍ അഴുകി വ്രണമായി ദയനീയാവസ്ഥയില്‍ കടത്തിണ്ണയില്‍ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി. മതിര സ്വദേശി സുകുമാരന്‍(65) ആണ് പാങ്ങോട് മാര്‍ക്കറ്റിലെ ഷോപ്പിങ് കോംപ്ളക്സില്‍ കടത്തിണ്ണയില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഒരു കാലിലെ മുറിവ് ഗുരുതരമാകുകയും വലിയ വ്രണമായി ദുര്‍ഗന്ധം വമിക്കുകയും ചെയ്യുകയാണ്.
സമീപവാസികളായ കടയുടമകളാണ് ആഹാരവും മുറിവില്‍ ഒഴിക്കാന്‍ മരുന്നും നല്‍കുന്നത്. പഞ്ചായത്ത് അധികൃതര്‍ക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടും ആശുപത്രിയിലെത്തിക്കാന്‍ നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഗുരുതര വ്രണങ്ങളോടെ നരകിക്കുന്ന ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ കാരുണ്യം കാട്ടണമെന്നാണു നാട്ടുകാരുടെ ആവശ്യം.


