പാലോട്. പെരിങ്ങമ്മല പഞ്ചായത്തില്‍ 237201000 രൂപ വരവും 223600000 രൂപ ചെലവും 13601000 മിച്ചവും പ്രതീക്ഷിക്കുന്ന, കൃഷി മേഖലയ്ക്ക് മുന്‍ തൂക്കം നല്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുല്ഫാബീഗം അവതരിപ്പിച്ചു. പ്രസിഡന്റ് പി. വല്‍സല അധ്യക്ഷയായിരുന്നു. പ്രധാന പദ്ധതികള്‍ ചുവടെ:
.ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി അഞ്ചേക്കര്‍ വരെയുള്ളവരുടെ കൃഷി ഭൂമിയില്‍ കൃഷി നടത്തുന്നതിനും മണ്ണ്, ജൈവ, ജല സംരക്ഷണ പദ്ധതികള്‍ക്കുമായി അഞ്ചു കോടി.
.മുട്ടക്കോഴി വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം, പശുക്കളുടെ വേനല്‍ക്കാല പരിചരണം എന്നിവയ്ക്കു പ്രത്യേക പദ്ധതി.
.ദരിദ്ര, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി -പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും സഹായം.
.പാലോട്ട് സബ്ട്രഷറി സ്ഥാപിക്കാന്‍ സ്ഥലം വാങ്ങും.
.പൊതു ശ്മശാനത്തിനും സ്ളോട്ടര്‍ ഹൌസ് നിര്‍മിക്കാനും സ്ഥലം വാങ്ങും. പെരിങ്ങമ്മല മാര്‍ക്കറ്റ് നവീകരിക്കും
.മുഴുവന്‍ പ്രൈമറി സ്കൂളുകളിലും സ്മാര്‍ട്ട് ക്ളാസ് റൂമും ഗ്യാസ് അടുപ്പുകളും.
.നീന്തല്‍ പരിശീലനത്തിനു പദ്ധതി.
.ശുദ്ധജല വിതരണം, തടയണ നിര്‍മാണം എന്നിവയ്ക്കു പദ്ധതി.