പാലോട്: പാലോട് സര്‍ക്കിള്‍ സ്റ്റേഷന് സമീപത്തുനിന്ന വലിയ പൂമരം ഓഫീസിന് മുകളിലൂടെ കടപുഴകിവീണു. കെട്ടിടത്തിന്റെ മേല്‍ക്കൂര, ഓടുകള്‍ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ട്. കുറേ ഫയലുകളും മഴയില്‍പ്പെട്ട് നശിച്ചു. തൊണ്ടി മുതലായി സ്റ്റേഷന് വളപ്പിലുണ്ടായിരുന്ന ഒരു കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിലാണ് ഈ മരം അപകടത്തില്‍പ്പെട്ട് നിന്നത്.


