പാലോട്. പേരയം ചെല്ലഞ്ചിയില്നിന്ന് ആനകുളം, പാലുവള്ളി, ആലമ്പാറ വഴി മെഡിക്കല്‍ കോളജ് ബസ് സര്‍വീസ് വേണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ആലമ്പാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കൌണ്‍സില്‍ അംഗം ആര്. മോഹനന് ഉദ്ഘാടനം ചെയ്തു. കെ.എസ്. രാജേന്ദ്രന്, പുലരി രാജേന്ദ്രന്, ഡി.എസ്. വിജയന്, എം. സോമന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.കെ. രാജേന്ദ്രന്(പ്രസി.), കെ. രവീന്ദ്രന് (വൈ.പ്രസി), എസ്. രാജേഷ്(സെക്ര), കെ. വിജയന് (ജോ.സെക്ര), കെ. കുമാര്‍(ട്രഷ) പുലരി രാജേന്ദ്രന് (രക്ഷാ.)


