നന്ദിയോട്: ചെറ്റച്ചല്‍ ജഴ്‌സിഫാമില്‍ 134 കാഷ്വല്‍ തൊഴിലാളികളില്‍ ഒരുവിഭാഗത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന റൊട്ടേഷന്‍ വ്യവസ്ഥ അട്ടിമറിക്കുന്ന ഫാം കൗണ്‍സില്‍ തീരുമാനം പിന്‍വലിക്കണമെന്ന് ജഴ്‌സിഫാം എക്‌സ്റ്റന്‍ഷന്‍ യൂണിറ്റ് കണ്‍വീനര്‍ ബി. ജയകുമാരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുറച്ചുപേര്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കാനും മറ്റുചിലര്‍ക്ക് തൊഴില്‍ എണ്ണം കുറയ്ക്കാനുമാണ് പുതിയ തീരുമാനം. ഈ മാസം 20ന് ചേര്‍ന്ന ഫാം കൗണ്‍സില്‍ യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
ഇത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തികൊണ്ടാണ് നടപ്പാക്കിയത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്നുതന്നെ കേരള ഫാം വര്‍ക്കേഴ്‌സ് സെന്റര്‍ ഭാരവാഹികള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.