പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. പകല്‍ സമയങ്ങളില്‍ പോലും പലതവണ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടികളില്ലെന്ന് ആക്ഷേപമുണ്ട്.
പഞ്ചായത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി അഞ്ചുമിനിട്ട് പോലും തുടര്‍ച്ചയായി ലഭിക്കുന്നില്ലെന്നാണ് പരാതി. വന്നുംപോയും നില്‍ക്കുന്ന അവസ്ഥയാണ്. ചില നേരങ്ങളില്‍ അമിത വൈദ്യുതി കടന്നു വരുന്നുതു നിമിത്തം ഗൃഹോപകരണങ്ങള്‍ നശിച്ചു പോകുന്നതായും പരാതിയുണ്ട്. ചെറുകിട സംരംഭങ്ങളെയും ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്.