പാലോട്. ജവാഹര്‍ കോളനിയിലെ ദുരന്തം അക്ഷരാര്‍ഥത്തില്‍ നാടിനെ നടുക്കി. നടുക്കത്തില്‍നിന്ന് വിട്ടുമാറാതെ നാട്ടുകാര്‍ നില്‍ക്കുമ്പോള്‍, വൈകുന്നേരം വരെ തോളോടു തോളുരുമ്മി തങ്ങളോടൊപ്പം കളി ചിരി പങ്കുവച്ചു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ജോജോയും സുഭാഷും നഷ്ടപ്പെട്ട വിവരം വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു സഹ തൊഴിലാളികള്‍. തേങ്ങലടക്കാനാവാതെ സുഹൃത്തുക്കളും.
കുടുംബങ്ങളുടെ അത്താണിയായിരുന്ന രണ്ടു പേരുടെ വേര്‍പാടും അകാലത്തില്‍ തന്നെ. സുഭാഷ് അവിവാഹിതനാണെങ്കിലും രോഗിയായ അച്ഛന്‍ ജോര്‍ജിന്റെയും അമ്മ ശൈലജയുടെയും അത്താണിയായിരുന്നു. മകന്റെ വേര്‍പാട് ഇവര്‍ക്കു താങ്ങാനാവുന്നില്ല. പറക്കമുറ്റാത്ത മകനെ അമ്മയെ ഏല്‍പ്പിച്ചാണു ജോജോ വിടവാങ്ങിയത്. അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിയുന്ന മറ്റു തൊഴിലാളികള്‍ സുഖം പ്രാപിക്കുന്നു.
ജവാഹര്‍കോളനി അപകടം: പാലം പൊളിച്ചു പണിയണമെന്നു നാട്ടുകാര്‍
പാലോട്. ജവാഹര്‍കോളനിയില്‍ രണ്ടു തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ഇവിടത്തെ സംരക്ഷണ ഭിത്തിയില്ലാത്ത വീതികുറഞ്ഞ പാലവും റോഡുമാണെന്നു നാട്ടുകാര്‍ ആരോപിച്ചു. 1992ല്‍ പാലം പണിതപ്പോള്‍ വീതി കൂട്ടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. അതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായതെന്ന് അവര്‍ ആരോപിച്ചു. 'കാട്ടിക്കൂട്ടിയ പാലമാണ്
അന്നു പണിതതെന്നും, പാലം ബലക്ഷയത്തിലാണെന്നും, അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കാക്കാണിക്കര, ഏഴുകുടി, സേനാനിപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ജവാഹര്‍കോളനി ഗവ. യുപി സ്കൂളിലേക്കുള്ള സ്കൂള്‍ ബസ് അടക്കമുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന റൂട്ടിലെ സംരക്ഷണഭിത്തിയില്ലാത്ത പാലത്തിന്റെ ശോച്യാവസ്ഥ ആശങ്കയുളവാക്കുകയാണ്. പാലം പൊളിച്ചു പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം തയാറാക്കി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു നല്‍കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ്.