വിതുര. ചക്ക അടര്‍ത്തുന്നതിനിടയില്‍ തലയില്‍ വീണു ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന പുളിച്ചാമല പരപ്പാറ റോഡരികത്തു വീട്ടില്‍ കെ. സലീമിന്റെ (ഗള്‍ഫ്) ഭാര്യ റജില (33) മരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30നു തൊളിക്കോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ശനിയാഴ്ച രാവിലെ വീട്ടുവളപ്പിലാണു സംഭവം. ചക്ക അടര്‍ത്തിയപ്പോള്‍ കൊമ്പില്‍ തട്ടി തലയില്‍ വീഴുകയായിരുന്നു.
കഴുത്തിനാണു ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പുളിച്ചാമല വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളിയും കുടുംബശ്രീ പ്രവര്‍ത്തകയുമാണ്. റജിലയുടെ പിതാവ് മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മാതാവും മരിച്ചു. മാതാവ് മരിച്ച് ഒരു വര്‍ഷം തികഞ്ഞപ്പോഴാണു റജിലയും മരിച്ചത്. വിദേശത്തു ജോലിചെയ്യുന്ന റജിലയുടെ ഭര്‍ത്താവ് സലീം ഇന്നു രാവിലെ നാട്ടിലെത്തിയശേഷമാണു സംസ്കാരം. മക്കള്‍: വിദ്യാര്‍ഥികളായ റിസ്വാനത്ത് (10), അബ്ദുല്‍ റസാക്ക് (ഏഴ്).


