പാലോട്: ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ജില്ലാ കൃഷിത്തോട്ടം സര്‍ക്കാരിന് ലക്ഷങ്ങള്‍ മുതല്‍കൂട്ടുമ്പോള്‍ അതിര്‍ത്തി പങ്കിടുന്ന ബനാനാഫാം സര്‍ക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടം വരുത്തുന്നു. സ്ഥാപനമേധാവിയും യൂണിയനും ഒന്നിച്ചുനിന്നുകൊണ്ട് 'ബനാന'യില്‍ വരുത്തിയ തുഗ്ലക് പരിഷ്കാരങ്ങളില്‍ ജില്ലാ പഞ്ചായത്തും തൊഴിലാളികളും കടുത്ത അതൃപ്തിയില്‍.
1964-ല്‍ പെരിങ്ങമ്മലയില്‍ സ്ഥാപിതമായ ഈ രണ്ട് സ്ഥാപനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസത്തിലെത്തി. നൂറ് ഹെക്ടര്‍ ഭൂമി സ്വന്തമായുള്ള ജില്ലാ കൃഷിത്തോട്ടം നൂറ് ഹെക്ടറിലും വിളവിറക്കി കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയത് 30 ലക്ഷത്തിലധികം രൂപ. അതേസമയം 60 ഹെക്ടര്‍ സ്വന്തമായുള്ള ബനാന ആകെ കൃഷിയിറക്കുന്നത് നാലില്‍ ഒന്നുഭൂമിയില് മാത്രം. നല്ല വിളവ് കിട്ടില്ലെന്ന് കവടിനിരത്തി കണ്ടുപിടിച്ച ഇവിടത്തെ അധികൃതര്‍ 1000-ത്തിലധികം മൂട് കുടം വന്ന വാഴകളാണ് രണ്ടുമാസം മുന്‍പ് വെട്ടിനിരത്തിയത്. ലക്ഷങ്ങളാണ് ഈ വാഴക്കൃഷിക്കായി തുലച്ചത്. പറങ്കിമാവിന്റെ ലേലത്തിലും വന്‍ സാമ്പത്തികനഷ്ടം വരുത്തി. 2011-ല്‍ 33,000 രൂപയ്ക്ക് നല്കിയ പഞ്ഞിക്കാ (ഇലവ്) ഇത്തവണ ലേലം ചെയ്തത് വെറും 2000 രൂപയ്ക്ക്. ലേലം പിടിച്ചതാകട്ടെ ഗ്രാമപ്പഞ്ചായത്ത് അംഗവും. ഈ ഇനത്തിലും പതിനായിരങ്ങളുടെ സാമ്പത്തികനഷ്ടമാണ് സര്‍ക്കാരിന് വരുത്തിയത്.
ചക്ക ലേലത്തില്‍ ലേലത്തുക കുറഞ്ഞു എന്ന കാരണം പറഞ്ഞ് കൃഷിപ്പണിയെടുക്കാനെത്തിയ സ്ത്രീതൊഴിലാളികളെക്കൊണ്ട് ചക്കവറ്റല്‍ ഉണ്ടാക്കിയ സംഭവവും കൃഷി വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇവിടെ ഉണ്ടായി. ഒടുവില്‍ ഉണ്ടാക്കിയ വറ്റല്‍ വിറ്റുപോകാതെ ആയപ്പോള്‍ തൊഴിലാളികള്‍ക്കുതന്നെ നാമമാത്രമായ തുകയ്ക്ക് അടിച്ചേല്പിച്ചു. ഈ പുത്തന്‍


