വിതുര. അവഗണനയും അശ്രദ്ധയുംമൂലം നാശത്തിലേക്കു കൂപ്പുകുത്തിയിരുന്ന ലോകപ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയുടെ ശനിദശ മാറുന്നു. പൊന്മുടിയുടെ ദുരവസ്ഥയെക്കുറിച്ച് അഞ്ചു മാസംമുന്‍പ് മലയാളമനോരമ ദിനപത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും, വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും പൊന്മുടി സന്ദര്‍ശിക്കുകയും പേരായ്മകള്‍ ബോധ്യപ്പെടുകയും ചെയ്തിരുന്നു.
പൊന്മുടിയില് വന്‍ ടൂറിസം വികസനപദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപനം നടത്തിയശേഷമാണ് ഇരുവരും പൊന്മുടി മലയിറങ്ങിയത്. അപ്പര്‍സാനറ്റോറിയത്തില്‍ അമിനിറ്റിസെന്റര്‍ നിര്‍മാണം, ചോര്‍ന്നൊലിക്കുന്ന ഗസ്റ്റ്ഹൌസ് നവീകരണം തുടങ്ങിയ അനവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തിലുണ്ടായിരുന്നു. ടൂറിസംമന്ത്രിയും, വനംമന്ത്രിയും കൈകോര്‍ത്തപ്പോള്‍ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായിത്തുടങ്ങി.
പൊന്മുടിയുടെ മുഖഛായമാറ്റി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി നാലു കോടി രൂപയുടെ പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. 100 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം വികസനത്തിനു സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. വനംവകുപ്പിന്റെ സഹകരണത്തോടെ മറ്റു പല പദ്ധതികളും പൊന്മുടിയില് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.
പൊന്മുടിയില് അതിവേഗം വികസനപ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍ യത്നിച്ച എ.പി. അനില്‍കുമാറിനെയും, കെ.ബി. ഗണേഷ്കുമാറിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഹെലിപ്പാഡ് കൂടി യാഥാര്‍ഥ്യമാകുന്നതോടെ പൊന്മുടിയില് ടൂറിസ്റ്റുകളുടെ തിരക്കേറും. അതേസമയം, കെടിഡിസി കോട്ടേജുകള്‍ക്ക് ഇൌടാക്കുന്ന അമിതവാടകം ടൂറിസ്റ്റുകള്‍ക്കു പ്രശ്നമായിട്ടുണ്ട്. കന്റീനിലെ ചാര്‍ജും വളരെ കൂടുതലാണ്. പൊന്മുടി കെടിഡിസി കന്റീനില്‍ നിന്ന് ഒരുചായ കുടിച്ചാല്‍ വാറ്റ്ചാര്ജ് ഉള്‍പ്പെടെ ഇരുപതു രൂപ നല്‍കണം.
ഉൌണിന്റെയും, ബിരിയാണിയുടെയും വിലകോട്ടാല് സഞ്ചാരികളുടെ തലകറങ്ങും. അമിതവിലമൂലം സഞ്ചാരികള്‍ കെടിഡിസിയെ തഴയുകയാണ്. റൂമുകളുടെ വാടകയും ഭക്ഷണപദാര്‍ഥങ്ങളുടെ വിലയും കുറച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കെടിഡിസി അധികൃതര്‍ സത്വരനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.


