പെരിങ്ങമ്മല: നാട്ടുകാര്‍ രാത്രിയില്‍ ലോഡ്ഷെഡ്ഢിങ്, അറ്റുകുറ്റപ്പണി എന്നീ പേരുകളിലെല്ലാം ഇരുട്ടില്‍. എന്നാല്‍ തെരുവുവിളക്കുകള്‍ 24 മണിക്കൂറും വെളിച്ചം വിതറുന്നു. പെരിങ്ങമ്മല വൈദ്യുതി സെക്ഷന്റെ കീഴില്‍ വരുന്ന ഇക്ബാല്‍ കോളേജ് കവലയിലാണ് പകലും സദാ തെരുവു വിളക്കുകള്‍ കത്തിക്കിടക്കുന്നത്.
ഇക്ബാല്‍ കോളേജ്, ഇക്ബാല്‍ ഹൈസ്കൂള്‍, തെന്നൂര്‍ വില്ലേജ് ഓഫീസ് എന്നിവയ്ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള നിയോണ്‍ ലാമ്പുകളാണ് പകലും അണയാതെ പ്രകാശിക്കുന്നത്.
ലോഡ് ഷെഡ്ഢിങിന് പുറമേ രാത്രിയും പകലും വൈദ്യുതി തടസ്സപ്പെടുന്നത് പതിവായിട്ടും ഇത്തരത്തില്‍ ഊര്‍ജനഷ്ടം വരുന്നത് തടയാന്‍ സംവിധാനങ്ങളില്ല. ഞാറനീലി, ഇടിഞ്ഞാര്‍, ദൈവപ്പുര, തെന്നൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കടുത്ത വൈദ്യുത തടസ്സം നേരിടുമ്പോഴാണ് അധികൃതരുടെ അനാസ്ഥയില്‍ ഇത്തരത്തിലുള്ള ഊര്‍ജ ശോഷണം സംഭവിക്കുന്നത്.


