WELCOME
Tuesday, April 10, 2012
ഭക്തിനിറവില്‍ ഞാറനീലിയില്‍ പൊങ്കാല
തെന്നൂര്‍: നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത സമൂഹപൊങ്കാലയോടെ ഞാറനീലി ദേവീക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. പുലര്‍ച്ചെ നടന്ന ഗണപതിഹോമം, വിശേഷാല്‍പൂജകള്‍ എന്നിവയെത്തുടര്‍ന്ന് രാവിലെ 9ന് ക്ഷേത്ര മേല്‍ശാന്തി രാജേഷ് തമ്പി പണ്ടാര അടുപ്പിന് തീ പകര്‍ന്നതോടെ പൊങ്കാല സമര്‍പ്പണം ആരംഭിച്ചു. തുടര്‍ന്ന് അന്നദാനം, വൈകുന്നേരം 4ന് ഘോഷയാത്ര, പൂത്തിരിമേളം എന്നിവയും നടന്നു.

