പാലോട്. ന്യൂ പേരയം സിഎസ്ഐ ചര്‍ച്ചിന്റെ സഭാദിനാഘോഷ ഭാഗമായി ബിഷപ് റൈറ്റ് റവ. എ. ധര്‍മരാജ് റസാലത്തിനു സ്വീകരണം നല്കി. ഡിസ്ട്രിക്ട് ചെയര്മാന് റവ.ടി. ബെന്‍സന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബിഷപ് മുഖ്യസന്ദേശം നല്കി. കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്, വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ഹരിശ്രീ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി, ജെ. സ്റ്റീഫന്‍സണ്‍, ഇ. ക്രിസ്റ്റഫര്‍, അജേഷ്, ക്ളമന്റ്, എം.ജയകുമാര്‍, സ്മിതാ ബിജുലാല്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തേ ചര്‍ച്ചില്‍ നടന്ന ബെല്‍, ടൈല്‍സ്, ക്വയര്‍ എന്നിവയുടെ പ്രതിഷ്ഠയിലും തിരുവത്താഴ സ്നാന ശുശ്രൂഷകളിലും ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു.


