വിതുര. മരുതാമല ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍ ആഘോഷം 29 മുതല്‍ മേയ് ഒന്നു വരെ നടക്കും. നൊവേന ആഘോഷം 19ന് ആരംഭിച്ചു. 28നു സമാപിക്കുമെന്നു വികാരി ഫാ.ബെനഡിക്ട് ദൌരേവും, സഹവികാരി ഫാ.ജോയ്സണ്‍ ചൂതംപറമ്പിലും അറിയിച്ചു. 26വരെ നടക്കുന്ന ധ്യാനം ബ്രദര്‍ ജോസഫ് നയിക്കും.
26നു വൈകിട്ട് 4.30നു ജപമാല, അഞ്ചിനു ദിവ്യബലി, നൊവേന, ധ്യാനം. 29നു വൈകിട്ട് 4.30നു ജപമാല, അഞ്ചിനു കൊടിയേറ്റ്, തുടര്‍ന്നു ദിവ്യബലി,പ്രസംഗം. പനക്കോട് തിരുഹൃദയ ദേവാലയ വികാരി ഫാ.ജോര്‍ജ് പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു മതബോധന വാര്‍ഷികം. 30നു വൈകിട്ട്4.30നു ജപമാല, അഞ്ചിനു ദിവ്യബലി, പ്രസംഗം തൊളിക്കോട് തേവന്‍പാറ ഫാത്തിമമാതാ ദേവാലയ വികാരി ഫാ.ജോണ്ബോസ്കോ കാര്‍മികത്വം വഹിക്കും.തുടര്‍ന്നു പ്രദക്ഷിണം.
മേയ് ഒന്നിനു രാവിലെ10.30ന് ആഘോഷമായ തിരുനാള്‍, പ്രസംഗം. ദിവ്യബലി. ഫാ.സെബാസ്റ്റിന് കാച്ചപ്പള്ളി (കുളത്തൂപ്പുഴ മറെല്ലോ ബോയ്സ് ഹോം) മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു സ്നേഹവിരുന്ന്.


