വിതുര: ഗവണ്മെന്റ് എച്ച്.എസ്.എസ്സിലെ പൂര്‍വ വിദ്യാര്‍ഥി
കൂട്ടായ്മയായ 'സംഗമം 1970-71ന്റെ ആഭിമുഖ്യത്തില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പും ജെ.
ഹരീന്ദ്രന്‍നായര്‍ക്ക് സ്വീകരണവും സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 9ന്
വിതുര ഹോട്ടല്‍ രോഹിണി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എല്‍. ബീന
പൊതുയോഗം ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്യും. വട്ടപ്പാറ എസ്.യു.ടി. ആസ്പത്രിയുടെ
നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ എട്ടുമണിക്ക് എത്തണമെന്ന്
സംഗമം പ്രസിഡന്റ് രോഹിണി പി. വിജയന്‍നായര്‍ അറിയിച്ചു.