വിതുര . അവധിക്കാലത്ത് വിനോദ-വിജ്ഞാന പരിപാടികള്‍ക്കു തുടക്കം കുറിച്ച് വിതുര യൂണിയന്റെ നേതൃത്വത്തില്‍ അവധിക്കാല പഠന ശിബിരത്തിനു തുടക്കമായി. എല്ലാശാഖകളിലും പരിപാടികള്‍ ഉണ്ടാകും. യൂണിയന് തല ഉദ്ഘാടനം തൊളിക്കോട് നാഷനല്‍ സഖ്യശാഖയില് നടന്നു. ശാഖാസഹകാരി എസ്. നസീറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം യൂണിയന് രക്ഷാധികാരി കെ. മണിലാല്‍ ഉദ്ഘാടനം ചെയ്തു. സഹകാരിമാരായ അജിത്കുമാര്‍, നാസര്‍, അനൂപ്, നസീം, ശാഖാഭാരവാഹികളായ നുജൂം, നസീമ, നാസിയ, ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
നാഷനല്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരിപാടികളാണു സംഘടിപ്പിക്കുന്നത്. വിതുര സുഹൃത് സഖ്യത്തില്‍ കലാപരിശീലന പരിപാടികള്‍ നടത്തും. നാടകം, അഭിനയ പരിശീലനങ്ങള്ക്കാണു മുന്‍ഗണന. കല്ലാര്‍ അനശ്വര സഖ്യത്തില്‍ പ്രകൃതിപഠനക്യാംപ്, പ്രകൃതിപഠനയാത്ര എന്നിവ ഉണ്ടാകും. തോട്ടുമുക്ക് ബാപ്പുജി സഖ്യത്തില്‍ തൊഴിലധിഷ്ഠിത ക്ളാസുകള്‍ ഉണ്ടാകുമെന്നു ശാഖാ സഹകാരി വിതുര ഷഫീക്ക് അറിയിച്ചു.