വിതുര. ഗ്രാമപഞ്ചായത്തില്‍ 2012-13 സാമ്പത്തികവര്‍ഷത്തില്‍ മുപ്പതു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നു പ്രസിഡന്റ് എല്‍.വി. വിപിനും വൈസ്പ്രസിഡന്റ് ശാന്തി ജി. നായരും അറിയിച്ചു. ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കാണു മുന്‍ഗണന. എട്ടു കോടി രൂപ ചെലവഴിക്കും. 29,96,99,447 രൂപ വരവും, 29,07,70,477 രൂപ ചെലവും 89,29,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസാക്കി. പട്ടികജാതി പട്ടികവര്‍ഗവികസനം, തൊഴില്‍സംരംഭങ്ങള്‍,അടിസ്ഥാനസൌകര്യവികസനം,
ദാരിദ്യ്രനിര്മാജന പ്രവര്‍ത്തനങ്ങള്‍,ആരോഗ്യം,വിദ്യാഭ്യാസം.കുടിവെള്ള,വൈദ്യുതി,മൃഗസംരക്ഷണം എന്നിവയ്ക്കായി വന്‍തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുടംബശ്രീ,ആശ്രയപദ്ധതി,വനിതാശിശുവികസനം,വൃദ്ധസംരക്ഷണം,കാര്‍ഷികവികസനം എന്നിവ ഉള്‍പ്പെടെ സമസ്ത മേഖലയിലെവികസനത്തിനും ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ട്.വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിന്റെ മുഖഛായ തന്നെ മാറുമെന്നു ബജറ്റ് അവതരിപ്പിച്ച ശാന്തി ജി. നായര്‍ പറഞ്ഞു. എല്‍.വി. വിപിന്‍ അധ്യക്ഷത വഹിച്ചു.