വിതുര. വിതുര മേഖലയില്‍ കള്ളടാക്സികള്‍ പെരുകുന്നതായി പരാതി. ഇത്തരം വാഹനങ്ങളുടെ അനധികൃത ഒാട്ടം നിമിത്തം പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ നോക്കുകുത്തികളായി കിടക്കേണ്ട അവസ്ഥയാണെന്നു വിതുര മേഖലാ ഡ്രൈവേഴ്സ് യൂണിയന് ഭാരവാഹികള്‍ പരാതിപ്പെട്ടു. വായ്പെയെടുത്തും മറ്റും വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് ഒാട്ടമില്ലാതെവന്നതോടെ കടക്കെണിയിലാണ്.
കള്ളടാക്സികളുടെ പേരും നമ്പരും സഹിതം ആര്‍ടിഒയ്ക്കും പൊലീസിനും അനവധി തവണ പരാതി നല്‍കിയെങ്കിലും നടപടികളെടുക്കുന്നില്ലെന്നു യൂണിയന് ഭാരവാഹികളായ ബി.സുരേന്ദ്രന്‍നായരും,എസ്.ഷെഫീറും അറിയിച്ചു. കളളടാക്സികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ആര്‍ടി ഒാഫിസ് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണു വിതുരയിലെ ഡ്രൈവര്‍മാര്‍.


