വിതുര. വീട് കുത്തിത്തുറന്ന്, ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വിതുര ചേന്നന്‍പാറ സ്വദേശി ശാരദയെയാണു കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ചേന്നന്‍പാറ സ്വദേശി അജയനെ (43) പ്രതിയാക്കി ശാരദ വിതുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിന്റെ പുറകുവശത്തെ ചുവര് തകര്‍ത്താണ് അകത്തുകയറിയത്. ശാരദ ബഹളംവച്ചതോടെ പ്രതി ഒാടി രക്ഷപ്പെട്ടു. സംഭവത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.


